IST:
ഹോം അമേരിക്ക Posted on: 04 Feb 2009

ഹൃദയ മുരളിക പ്രകാശനം

ചിക്കാഗോ: ഹൃദയമുരളിക എന്ന പേരിലുള്ള ഗാനസമാഹാരം കൊച്ചിയില്‍ ഫിബ്രവരി എട്ടിന് പുറത്തിറക്കും. ഡി.സി അന്താരാഷ്ട്ര പുസ്തകമേളയിലാണ് പുറത്തിറക്കല്‍ ചടങ്ങ്. ശ്രീദേവി പിള്ള രചിച്ച എട്ട് പ്രണയവിരഹ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററാണ്.

കെ.എസ്.ചിത്ര, ശ്രീവത്സന്‍ ജെ മേനോന്‍, നിഷാദ്, രവിശങ്കര്‍, രൂപ, അശ്വതി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഫിബ്രവരി എട്ടിന് വൈകീട്ട് അഞ്ചിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍വെച്ചാണ് പരിപാടി. തുടര്‍ന്ന് ഗാനമേളയും ഉണ്ടാകും.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം

അമേരിക്ക



© Copyright 2009. Mathrubhumi. All rights reserved.