പൊതുപരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ഉന്നതവിജയം
മെല്‍ബണ്‍: വിക്‌ടോറിയന്‍ സര്‍ക്കാര്‍ നടത്തുന്ന അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള എട്ടാം ക്ലാസിലേയ്ക്കുള്ള പൊതുപരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉന്നത വിജയം നേടി.
മെല്‍ബണിലെ സെറിക്കില്‍ താമസിക്കുന്ന ടോമി-ജിന്‍സി ദമ്പതികളുടെ മകള്‍ ഷാരോണ്‍ ടോമിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. സെറിക്ക് അയല്‍പക്കകൂട്ടത്തിലെ അംഗമായ ഷാരോണ്‍ ടോമിയ്ക്ക് പ്രവാസി വാര്‍ത്തയുടെ ക്യാഷ് അവാര്‍ഡ് മാനേജിങ് ഡയറക്ടര്‍ സിസി എബ്രഹാം സമ്മാനിച്ചു. അയ്യായിരത്തിലധികം പേര്‍ എഴുതിയ പരീക്ഷയില്‍ നൂറ് ആണ്‍കുട്ടികള്‍ക്കും നൂറ് പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം ലഭിച്ചത്.
മെല്‍ബണ്‍ ഹൈ എന്ന സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്‌കൂളിലാണ് ഷാരോണ്‍ ടോമിയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
വാര്‍ത്ത അയച്ചത്: റെജി പാറക്കന്‍