ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇഫ്താര്‍ മീറ്റ് നടത്തി
ഫുജൈറ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.എ.ഇ ഈസ്റ്റ് കോസ്റ്റ് കമ്മിറ്റി സപ്തംബര്‍ 13ന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പി.ആര്‍.സതീഷ് കുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങ് ജനറല്‍ സെക്രട്ടറി കെ.സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.സി.ചെറിയാന്‍ സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ വൈസ് പ്രസിഡന്റ് എം.പി.നസറുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.സഞ്ജീവ്, ഐ.എസ്.സി.സി ഖല്‍ബ ഖജാന്‍ജി എന്‍.എം.അബ്ദുള്‍ സമത്ത്, ഒ.അബ്ദുള്‍ മനാഫ്, ആഹദ് വര്‍ക്കല, ജോജോ മാത്യു ഫിലിപ്പ്, നൂറുല്‍ ഹമീദ്, പി.സി.ഹംസ, പി.സി.ഷാനവാസ്, ഷിഹാബ് വയനാട്, ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: കെ.സി.അബൂബക്കര്‍