IST:
ഹോം ഗള്‍ഫ്‌ Posted on: 17 Sep 2009

സി.എച്ച്.അനുസ്മരണ സമ്മേളനം 25ന്്്്‌

രമേശ് ചെന്നിത്തലയും, എം.കെ.മുനീറും പങ്കെടുക്കും

കുവൈത്ത് സിറ്റി: മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്.മുഹമ്മദ് കോയയുടെ ചരമ ദിനത്തോടനുബന്ധിച്ച്, കുവൈത്ത് കെ.എം.സി.സി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സപ്തംബര്‍ 25ന്, വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലാണ് സി.എച്ച് അനുസ്മരണ സമ്മേളനം നടക്കുക. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ എം.കെ.മുനീര്‍, എ.ഐ.സി.സി അംഗം ആന്റോ ആന്റണി എം.പി എന്നിവര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥികളായിരിക്കും. കൂടാതെ, കുവൈത്തിലെ സാമൂഹ്യ-മത-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, സമ്മേളനത്തില്‍ സംബന്ധിക്കും.

വാര്‍ത്ത അയച്ചത്: സലാം വളാഞ്ചേരി



ഗള്‍ഫ്‌



© Copyright 2009. Mathrubhumi. All rights reserved.