IST:
ഹോം പ്രവാസിഭാരതം Posted on: 18 Sep 2009

കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് മുദ്ര ആജീവനാന്ത പുരസ്‌കാരം

ബാംഗ്ലൂര്‍:മുദ്ര ക്ലാസ്സിക്കല്‍ നൃത്ത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് കലാരംഗത്തെ മികവിനുള്ള ആജീവനാന്ത പുരസ്‌കാരം നല്‍കും. സപ്തംബര്‍ 20 ന് മുദ്ര നൃത്തകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടക്കുക.

വൈകീട്ട് അഞ്ചിന് ജെ.സി.റോഡിലെ എ.ഡി.എ. രംഗമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക സര്‍ക്കാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.വിത്തല്‍ മൂര്‍ത്തി പുരസ്‌കാരം വിതരണം ചെയ്യും.

കഥകളി നടന്‍ കലാമണ്ഡലം സോമന്‍, ചുട്ടി കലാകാരന്‍ അപ്പുണ്ണി തരകന്‍, ഭരതനാട്യം നര്‍ത്തകി ജയ എന്നിവരെ കേരള കലാമണ്ഡലം റജിസ്ട്രാര്‍ ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് ആദരിക്കും.

കലാമണ്ഡലം സോമന്‍, കലാമണ്ഡലം ഹൈമവതി, ജയ എന്നിവരുടെ ശിഷ്യയായ സംഗീത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് മുദ്ര ക്ലാസിക്കല്‍ നൃത്തകേന്ദ്രം ആരംഭിക്കുന്നത്. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം കീചകവധം കഥകളി അരങ്ങേറും.

പ്രവാസിഭാരതം



© Copyright 2009. Mathrubhumi. All rights reserved.