IST:
ഹോം അമേരിക്ക Posted on: 18 Sep 2009

സൗത്ത് ഫ്‌ളോറിഡ ഐ.പി.സി വാര്‍ഷിക കണ്‍വെന്‍ഷന്‍

സൗത്ത് ഫ്‌ളോറിഡ: ഐ.പി.സി സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സപ്തംബര്‍ 25, 26, 27 തീയതികളില്‍ നടക്കും. സണ്‍റെസ്സ് പട്ടണത്തിലുള്ള സഭാമന്ദിരത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. മാവേലിക്കര ഐ.പി.സി സെന്റര്‍ ശുശ്രൂഷകനും മുല്ലപ്പള്ളി സീയോണ്‍ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പലുമായ റവ.തോമസ് ഫിലിപ്പ് തിരുവചനം ഘോഷിക്കും.

എല്ലാ ദിവസവും വൈകീട്ട് ഏഴ് മണിയ്ക്ക് യോഗം ആരംഭിക്കും. ശാലോം ഗായകസംഘം വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. സമാപന സമ്മേളനം സപ്തംബര്‍ 27ന് രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കും.

പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ കെ.സി.ജോണ്‍ എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത്: രാജന്‍ ആരിയ്യപ്പള്ളില്‍

അമേരിക്ക



© Copyright 2009. Mathrubhumi. All rights reserved.