കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഉദ്ഘാടനം: മന്ത്രി അഹമ്മദ് പങ്കെടുക്കും
ന്യൂഡല്ഹി: സൗദി അറേബ്യയില് പുതുതായി ആരംഭിക്കുന്ന 'കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജി'യുടെ ഉദ്ഘാടനച്ചടങ്ങില് ഇന്ത്യയെ പ്രതിനിധീകരിച്ച് റെയില്വേ സഹമന്ത്രി ഇ.അഹമ്മദ് പങ്കെടുക്കും.
ബുധനാഴ്ച നടക്കുന്ന ഉദ്ഘാടനത്തിന് സൗദി അറേബ്യ പ്രധാനമന്ത്രി മന്മോഹന്സിങ്ങിനെ നേരിട്ട് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്ദേശ പ്രകാരമാണ് അഹമ്മദ് സംബന്ധിക്കുന്നത്.
ജിദ്ദയില് നിന്ന് 80 കി.മി.അകലെ തവ്വാല് എന്ന സ്ഥലത്താണ് പുതിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്. മന്ത്രി ഇ.അഹമ്മദ് സപ്തംബര് 21 ന് ജിദ്ദയിലെത്തും. 24 ന് നാട്ടിലേക്ക് തിരിക്കും.