IST:
ഹോം അമേരിക്ക Posted on: 08 Oct 2009

ഫോമാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും

ഫോമയുടെ പ്രഥമ കേരള കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ജനുവരി 16 ന് നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ഫോമ ജനറല്‍ സെക്രട്ടറി ജോണ്‍ സി.വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ബാബു സക്കറിയാ, കമ്മറ്റി മെമ്പര്‍ പി.എം.മാത്യൂ, ജോമോന്‍ കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ തിരുവല്ല ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം


അമേരിക്ക



© Copyright 2009. Mathrubhumi. All rights reserved.